കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ്; കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്‍ഗ്രസിനോടുള്ളത്; യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി
കേരള കോൺഗ്രസുമായുള്ള സഖ്യ സാധ്യതയെ പൂർണ്ണമായും തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ് പാര്‍ട്ടി.കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്ഗ്രസിനോടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണ്. ആ മുന്നണിയുമായി രാഷ്ട്രീയപരമായി യോജിപ്പില്ല. യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കി.സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് കോടിയേരി നിലപാട് അറിയിച്ചത്.
സിപിഐ നിഴല്‍യുദ്ധം നടത്തുകയാണ്. തര്‍ക്കങ്ങളുണ്ടെങ്കില്‍ നേരിട്ടു പറയുകയാണ് വേണ്ടത്. മാണി എല്‍ഡിഎഫിലേക്കു വരുമെന്നു പറഞ്ഞിട്ടില്ല. ചര്‍ച്ചയുടെ പ്രസക്തി അദ്ദേഹം താൽപര്യമറിയിച്ചാല് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ നേതൃതലത്തിലെ ആലോചനയുടെ ഫലമല്ല. പ്രാദേശികമായ വികാര പ്രകടനങ്ങളാണ് ഇത്തരം അക്രമങ്ങളിലേക്കു നയിക്കുന്നത്. വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് അക്രമങ്ങൾകൊണ്ടല്ല. പുതിയ സാഹചര്യത്തിൽ അക്രമങ്ങൾകൊണ്ട് പാർട്ടിക്കാണു നഷ്ടം. ഇത് അണികളെ ബോധ്യപ്പെടുത്തുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha