രാഷ്ട്രീയ അക്രമങ്ങൾ പാർട്ടി നയമല്ല; പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും; സിപിഎം നിലപാട് വ്യക്തമാക്കി യെച്ചൂരി
തൃശ്ശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ അക്രമങ്ങൾ പാർട്ടി നയമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്ക് തെറ്റ് പറ്റിയെങ്കിൽ തിരുത്തും. ഉൾപാർട്ടി ജനാധിപത്യമാണ് സിപിഎമ്മിന്റെ ശക്തി. പാർട്ടിയിൽ ഒരുതരത്തിലുള്ള അഭിപ്രായഭിന്നതകളുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പ്രതിനിധി സമ്മേളനത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി യെച്ചൂരി രംഗത്തെത്തിയിരുന്നു.
ഷംസീറിന്റെയും റിയാസിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു യെച്ചൂരിയുടെ മറുപടി.കേരളാ സഖാക്കൾ പാർട്ടി പരിപാടികൾ ഒന്നുകൂടി പഠിക്കണമെന്നും സിപിഎം എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ് എന്നല്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
https://www.facebook.com/Malayalivartha