അഴിമതിക്ക് ഡിഗ്രിയില്ല; വലിപ്പം കൂടിയാലും കുറഞ്ഞാലും അഴിമതി അഴിമതി തന്നെയാണ്; കോടിയേരിക്ക് മറുപടിയുമായി കാനം
കേരള കോണ്‍ഗ്രസിനോടുള്ള കോടിയേരി ബാലകൃഷ്ണന്റെ മൃദു സമീപനത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അഴിമതിക്കു ഡിഗ്രിയില്ലെന്നും വലിപ്പം കൂടിയാലും കുറഞ്ഞാലും അഴിമതി അഴിമതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം. ഇതിനെതിരെയായിരുന്നു കാനത്തിന്റെ മറുപടി. അഴിമതിവിരുദ്ധതയുടെ പേരില്‍ അധികാരത്തിലെത്തിയ സര്‍ക്കാരാണിത്. ഇത്തരം പ്രസ്താവനകളിലൂടെ അഴിമതിവിരുദ്ധ പോരാട്ടം ദുര്‍ബലപ്പെടുത്തരുതെന്നും കാനം വ്യക്തമാക്കി.
സിപിഐ നിഴല്‍യുദ്ധം നടത്തുകയാണെന്നും തര്‍ക്കങ്ങളുണ്ടെങ്കില്‍ നേരിട്ടു പറയുകയാണ് വേണ്ടതെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കും കാനം മറുപടി നൽകി. സിപിഐ നിഴല്‍യുദ്ധം നടത്താറില്ലെന്നും കാര്യങ്ങള്‍ നേരിട്ടു പറഞ്ഞാണ് ശീലമെന്നും കാനം പറഞ്ഞു.
https://www.facebook.com/Malayalivartha