ക്രമസമാധാനം നിലനിര്‍ത്തുന്നതിൽ സിദ്ധരാമയ്യ സര്‍ക്കാർ പരാജയം; അഴിമതിയും കര്‍ണാടക സര്‍ക്കാരും പര്യായങ്ങളാണെന്നും അമിത് ഷാ
കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങളിലും സിദ്ധരാമയ്യ സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിയും കര്‍ണാടക സര്‍ക്കാരും പര്യായങ്ങളാണ്. കര്‍ണാടകയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തെ അവഗണിക്കുന്ന നിലപാടാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഭരണ പ്രതിപക്ഷ മുന്നണികൾ തമ്മിൽ വാക്ക്പ്പോര് രൂക്ഷമായി.
ബിജെപി നേതാക്കൾ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മറുവശത്ത് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha