രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കാതോർത്ത് കേരളം; രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 23 ന്
രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേരളം ആകാംക്ഷയിലാണ്. എംപി വീരേന്ദ്ര കുമാർ രാജിവെച്ച സീറ്റിലേക്കാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് വിട്ട വീരേന്ദ്രകുമാർ ഇത് വരെ ഇടത് മുന്നണിയിൽ ചേക്കേറിയിട്ടില്ല. അതിനാൽ തന്നെ സീറ്റ് ആർക്കാണെന്ന് വ്യക്തമല്ല.
അതെ സമയം യുഡിഎഫ് വിട്ട് ഒറ്റയ്ക്ക് നിൽക്കുന്ന മാണിയുടെ നിലപാട് തെരഞ്ഞെടുപ്പിന് മുമ്പെ വ്യക്തമാക്കേണ്ടി വരും. യുഡിഎഫുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഇടത് മുന്നണി പ്രവേശനത്തിൽ സിപിഐ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ മാണിയുടെ തീരുമാനം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
നിലവിലെ സാഹചര്യത്തിൽ ഇടത് സ്ഥാനാർത്ഥി അനായാസം വിജയിക്കുമെങ്കിലും മാണിയുടെ നിലപാടും വീരേന്ദ്രകുമാറിന്റെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ചുമാണ് അനിശ്ചിതത്വം നിലനിക്കുന്നത്. മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുതിർന്ന യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വീരേന്ദ്ര കുമാറിന്റെ മുന്നണിപ്രവേശനത്തിൽ തീരുമാനം ഉണ്ടായേക്കും.
സ്ഥാനാർത്ഥികൾക്ക് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 12 ആണ്. സൂക്ഷ്മപരിശോധന 13നും നടക്കും. 15 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. 23ന് രാവിലെ വോട്ടിങ് നടക്കും. വൈകിട്ട് അഞ്ചുമണിക്ക് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha