മേഘാലയില്‍ ജനവിധി നാളെ; ക്രിസ്ത്യൻ വിഭാഗങ്ങളെ നോട്ടമിട്ട് ബിജെപിയും കോൺഗ്രസ്സും
മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. 60 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണ മുന്നണിയെ ശക്തമായി പ്രതിരോധിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇരു പാർട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിച്ചത്. സംസ്ഥാനത്തെ പ്രധാന ഭക്ഷണ വിഭവമായ ബീഫിനെ കൂട്ടുപിടിച്ചാണ് കോൺഗ്രസ്സിന്റെ പ്രചാരണം.
ബീഫ് നിരോധനവും പശു സംരക്ഷണവുമെല്ലാം ആവശ്യപ്പെടുന്ന ബിജെപി അധികാരത്തില്‍ വന്നാല്‍ ഭക്ഷണകാര്യത്തില്‍ ഇടപെടുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണ ആയുധം. എന്നാൽ ഒരു സംസ്ഥാനത്തും ജനങ്ങളുടെ ഭക്ഷണരീതിയില്‍ ഇടപെടാറില്ലെന്നാണ് ബിജെപി വ്യക്തമാക്കി.
മേഘാലയക്ക് പുറമെ നാഗാലാൻഡിലും നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് മൂന്നിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha