പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒന്നും സിപിഐക്കില്ല ; കെ ആർ ഗൗരിയമ്മ
എല്ലാ പാര്‍ട്ടികളിലും കാശുവാങ്ങുന്നവരുണ്ടെന്ന് കെ ആര്‍ ഗൗരിയമ്മ. മാണിയെ ചൊല്ലിയുള്ള സിപിഐയുടെ അതൃപ്തിയില്‍ കാര്യമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒന്നും സിപിഐക്കില്ല. കേരള കോണ്‍ഗ്രസുമായി സിപിഎം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല. ഇടതു മുന്നണി വിപുലീകരിക്കുമ്പോള്‍ സിപിഐ അതൃപ്തരാകുന്നതില്‍ കാര്യമില്ലെന്നും ഗൗരിയമ്മ പറഞ്ഞു. ഇനി എന്തായാലും സിപിഎമ്മിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി.
https://www.facebook.com/Malayalivartha