ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.മുരളി; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നാല് തവണ എം എൽ എ ആയ വ്യക്തിയാണ് എം.മുരളി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപെട്ട ചെങ്ങന്നൂർ മണ്ഡലം മുരളിയിലൂടെ തിരിച്ചു പിടിക്കാനാണ് യുഡിഎഫ് ശ്രമം. ബി.ജെ.പിയ്ക്ക് കിട്ടാന്‍ സാധ്യതയുള്ള നായര്‍ വോട്ടുകള്‍ മുരളിക്ക് ലഭിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ പിസി വിഷ്ണുനാഥ് ഇത്തവണ മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കിയതോടെയാണ് മുരളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം തിരുമാനിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നാല്പതിനായിരത്തിലധികം വോട്ടുകൾ പിടിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് മുരളിയെ സ്ഥാനാര്‍ത്ഥിയാക്കിയത്.
https://www.facebook.com/Malayalivartha