മാണിയുടെ നിലപാടിന് കാതോർത്ത് നേതാക്കൾ; പ്രതീക്ഷയോടെ യുഡിഎഫ്
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ എല്ലാ കണ്ണുകളും മാണിയിലേക്കാണ്. തെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ കിട്ടുമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ ഇക്കാര്യത്തിൽ മാണി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ചാണ് യുഡിഎഫ് നേതൃത്വം മുന്നോട്ട് നീങ്ങുന്നത്. മുന്നണി പ്രവേശനത്തിൽ മാണിയാണ് തീരുമാനം എടുക്കേണ്ടതെന്ന് ചർച്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.
ഇടത് മുന്നണിയിൽ ചേക്കേറാനുള്ള മാണിയുടെ നീക്കത്തെ സിപിഐ ശക്തമായി എതിർത്തതോടെ യുഡിഎഫിന് പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിന് മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വൈകാതെ തന്നെ തന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് മാണി വ്യക്തമാക്കേണ്ടി വരും.
https://www.facebook.com/Malayalivartha