ലുധിയാന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം
പഞ്ചാബിലെ ലുധിയാന മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം.തെരഞ്ഞെടുപ്പ് നടന്ന 95 വാർഡുകളിൽ 62 വാർഡിലും കോൺഗ്രസ് വിജയം നേടിയപ്പോൾ ബിജെപി സഖ്യം 21 സീറ്റുകളിൽ മാത്രമാണ് ജയിച്ചത്.
ശിരോമണി അകാലിദൾ ബിജെപിയുമായി ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശിരോമണി അകാലിദൾ 11 ഇടങ്ങളിൽ വിജയിച്ചപ്പോൾ ബിജെപി 10 സീറ്റിൽ ഒതുങ്ങി. ആം ആദ്മി പാർട്ടിയും ലോക് ഇൻസാഫ് പാർട്ടിയും ചേർന്നുള്ള സഖ്യം എട്ട് സീറ്റുകൾ നേടി. ഫെബ്രുവരി 24 നാണ് തെരഞ്ഞെടുപ്പ് നടന്നത്.
https://www.facebook.com/Malayalivartha