ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസിനെ ജനങ്ങൾ പരാജയപെടുത്തുകയാണ്; കർണാടകയിലും ഇത് സംഭവിക്കും; കർണാടക സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ധരാമയ്യ സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസിനെ ജനങ്ങൾ പരാജയപെടുത്തുകയാണെന്നും കര്‍ണാടകയിലും ഇത് തന്നെ സംഭവിക്കുകയാണെന്നും മോദി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ കര്‍ഷകര്‍ക്ക് വരാനിരിക്കുന്നത് അച്ചാദിന്‍ ആയിരിക്കുമെന്നും കർഷകന്റെ മകനായ യെദിയൂരപ്പയാണ് കര്‍ണാടകയുടെ മുഖ്യമന്ത്രിയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ബി.എസ് യെദിയൂരപ്പയുടെ 75ആം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന കര്‍ഷകരുടെ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
https://www.facebook.com/Malayalivartha