മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം; ഒഡീഷയില്‍ ബിജെഡിയ്ക്ക് വിജയം
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന കൊലാറസിലും മംഗൗളിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്ത്കൊണ്ടിരിക്കുകയാണ്. ആദ്യ പതിനാല് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ മംഗൗളിയിൽ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബ്രിജേന്ദ്ര സിങ് യാദവ് മുന്നിട്ട് നിൽക്കുകയാണ്.
അതെ സമയം കൊലാറസിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ മഹേന്ദ്ര രാംസിങ് യാദവ് ആയിരത്തിൽ താഴെ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലാണ്.
എന്നാൽ ഒഡീഷയിലെ ബിജെപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നൽകി ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി) വ്യക്തമായ ഭൂരിപക്ഷം നേടി. സിറ്റിംഗ് മണ്ഡലത്തിലാണ് കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
https://www.facebook.com/Malayalivartha