മാണി വരുന്നത് ഇടത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും; മാണിക്കെതിരെ സിപിഐ പ്രവർത്തന റിപ്പോർട്ട്
സിപിഐ പ്രവർത്തന റിപ്പോർട്ടിൽ കെ എം മാണിക്കെതിരെ രൂക്ഷ വിമർശനം. മാണിയുടെ ഇടത് പ്രവേശനത്തെ ആദ്യം മുതലേ എതിർക്കുന്ന സിപിഐ തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. മാണി വരുന്നത് ഇടത് മുന്നണിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്നും അഴിമതിക്കാരെ കൂടെക്കൂട്ടേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പി ജെ ജോസഫിനെ കൂടെ കൂട്ടിയിട്ടും ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചില്ല. മാണിയെ കൂട്ടുന്നത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. പണ്ടത്തെ മദനി ബന്ധം ഓർക്കുന്നത് നല്ലതായിരിക്കും. എൽഡിഎഫിനെ അധികാരത്തിലെത്തിച്ചത് അഴിമതിക്കെതിരായ പോരാട്ടങ്ങളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സിപിഎമ്മിനെതിരെയും റിപ്പോർട്ടിൽ വിമർശനം ഉണ്ടായി. ഇടത് മുന്നണിയിൽ എല്ലാവരും തുല്യരാണ്. മുന്നണിയുടെ കെട്ടുറപ്പ് വലിയ പാർട്ടിയുടെ ചുമതലയാണ്. ഏകപക്ഷീയമായി തീരുമാനമെടുത്താൽ മുന്നണി ദുർബലമാകുമെന്നും റിപ്പോർട്ടിൽ വിമർശം ഉയർന്നു.
https://www.facebook.com/Malayalivartha