അഴിമതിക്കെതിരെയുള്ള സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യം; സിപിഎമ്മിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു നേരെ പറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും ജോസഫ് എം പുതുശേരി
സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരി. അഴിമതിക്കെതിരായ സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമാണെന്നും സിപിഐയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ലെന്നും ജോസഫ് എം പുതുശേരി തുറന്നടിച്ചു.
തിരുവനന്തപുരം പാർലമെന്റ് മണ്ഡലം സ്വാശ്രയ കോളേജ് മുതലാളിക്ക് 4.65 കോടി രൂപയ്ക്ക് സിപിഐ വിറ്റു. സീറ്റ് കച്ചവടം സംബന്ധിച്ച് ലോകായുക്തയില്‍ കേസ് വന്നപ്പോള്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് കത്തിച്ചു കളഞ്ഞെന്നു സത്യവാങ്മൂലം നല്‍കിയ പാർട്ടിയാണ് സിപിഐയെന്നും പുതുശേരി കുറ്റപ്പെടുത്തി.
സിപിഎമ്മിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു നേരെ പറയാനുള്ള ആര്‍ജ്ജവം കാണിക്കണം.അതിന് ധൈര്യമില്ലാതെ നിഴല്‍ യുദ്ധം നടത്തുന്നതു ആരെ ബോദ്ധ്യപ്പെടുത്താനാണ്. മുന്നണി ബന്ധം സംബന്ധിച്ചു ഞങ്ങള്‍ ആര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ല. എന്നിട്ടും സ്ഥാനത്തും അസ്ഥാനത്തും കേരളാ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതു അസ്തിത്വ ഭയം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha