പാർട്ടി അറിയാതെ വിദേശത്ത് ഫണ്ട് പിരിവ് നടത്തി; ഇസ്മയിലിനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ പ്രവർത്തന റിപ്പോർട്ട്
സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിലിനെതിരേ രൂക്ഷ വിമർശനം. പാര്‍ട്ടി അറിയാതെ വിദേശത്ത് ഫണ്ട് പിരിവ് നടത്തി. പാര്‍ട്ടി നേതാക്കള്‍ക്ക് നിരക്കാത്ത വിധം ആഡംബര ഹോട്ടലില്‍ താമസിച്ചു എന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവർത്തന റിപ്പോര്‍ട്ടിൽ പറയുന്നു.
ഷാര്‍ജയിലെ പാര്‍ട്ടി ഘടകം കണ്‍ട്രോള്‍ കമ്മീഷന് നല്‍കിയ പരാതി സംസ്ഥാന സമ്മേളനത്തിനെത്തുകയായിരുന്നു. കമ്യൂണിസ്റ്റ് നേതാവിന് യോജിച്ച രീതിയിലല്ലാതെ യു.എ.ഇയില്‍ ആഢംബര ഹോട്ടലില്‍ താമസിച്ചുവെന്ന പരാതിയും ഇസ്മയിലിനെതിരേയുണ്ട്. നേരത്തെ തോമസ് ചാണ്ടി വിഷയത്തിലും ഇസ്മയിൽ വിമർശനം നേരിട്ടിരുന്നു.
റിപ്പോര്‍ട്ടില്‍ മാണിക്കും സിപിഎമ്മിനും എതിരെ വിമര്‍ശനം ഉയർന്നിരുന്നു. മാണിയെ ഇടതു മുന്നണിയിൽ എടുക്കുന്നത് എൽഡിഎഫിന്റെ പ്രതിച്ഛായ തകർക്കുമെന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം. ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണെന്നും മുന്നണിയുടെ കെട്ടുറപ്പ് വലിയ പാര്‍ട്ടിയുടെ ചുമതലയാണെന്നും സിപിഎമ്മിനെ വിമർശിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha