പ്രധാനമന്ത്രി പറഞ്ഞത് വാസ്തവമാണ്; ഞങ്ങള്‍ മുസ്ലിമുകള്‍ക്ക് എതിരല്ല; ഞങ്ങളെപ്പോലെ അവരും ഇന്ത്യക്കാരാണ്;ഭീകരവാദത്തിനെതിരായ മോദിയുടെ പരാമർശത്തിന് പിന്തുണയുമായി സുബ്രഹ്മണ്യന്‍ സ്വാമി
ഭീകരവാദത്തിനെതിരായ പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിന്തുണയുമായി ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഭീകരവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്നും യുവാക്കളെ വഴിതെറ്റിക്കുന്ന മനസ്ഥിതിയോടും, വിദ്വേഷത്തിനും ഹിംസയ്ക്കുമെതിരെയാണെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ പരാമർശം ശരിയാണ്. ഇത്തരം മനസ്ഥിതിയാണ് നമ്മുടെ മനസ്സിനെ കളങ്കപ്പെടുത്തുന്നത്. മുസ്ലിമുകളാണ് കൂടുതലും ഇരകളാകുന്നത്.അതുകൊണ്ട് തന്നെ ഈ ചിന്താഗതിയാണ് അടിസ്ഥാനം. ഇത്തരം തീവ്രവാദികള്‍ തുടരെയുള്ള പ്രലോഭനങ്ങള്‍ക്കടിമപ്പെട്ട് അവരുടെ ജീവിതം പാഴാക്കുകയാണെന്നും സ്വാമി പറഞ്ഞു.
പ്രധാനമന്ത്രി വളരെ മനോഹരമായാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. അദ്ദേഹം പറഞ്ഞത് തികച്ചും വാസ്തവമാണ്. ഞങ്ങള്‍ മുസ്ലിമുകള്‍ക്ക് എതിരല്ല. ഞങ്ങളെപ്പോലെ അവരും ഇന്ത്യക്കാരാണ്. ഞങ്ങളുടേത് ഒരേ ഡിഎന്‍എയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha