ആം ആദ്മി മോഡൽ പിന്തുടർന്ന് കമൽഹാസൻ; പാര്‍ട്ടി ഭാരവാഹികളുടെ ആദ്യപട്ടിക പുറത്തിറക്കി
കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ഭാരവാഹി പട്ടിക പുറത്തിറക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയുടെ പ്രവർത്തന മാതൃകയിൽ തന്നെയാണ് കമൽഹാസന്റെ പാർട്ടിയും.
വിദ്യാസമ്പന്നരായ പ്രമുഖ വ്യക്തിത്വങ്ങളെയാണ് പാർട്ടി ഭാരവാഹികളായി ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളായി പതിനഞ്ച് പേരെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ഐ.എ.എസ്, എ.പി.എസ് യോഗ്യതയുള്ളവരും വിവിധ രംഗങ്ങളിൽ പ്രഗത്ഭരായവരും പട്ടികയിൽ ഉണ്ട്.
വിവിധ വകുപ്പുകളില്‍ നിന്ന് വിരമിച്ചവര്‍ക്കു പുറമേ കാര്‍ഷിക-വ്യവസായരംഗത്തെ പ്രമുഖരേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാരംഗത്തു നിന്ന് ഭാരതികൃഷ്ണന്‍, ശ്രിപ്രിയ രാജ്കുമാര്‍,സുക, കമീല നാസര്‍ എന്നിവരും പട്ടികയിലുണ്ട്.
https://www.facebook.com/Malayalivartha