കേരളത്തിലെ സ്ഥിതിവെച്ച് കാര്യങ്ങള്‍ വിലയിരുത്തരുത്; ശത്രുവിനെതിരെ വിശാല ഐക്യമുന്നണി വേണം; പിണറായിക്ക് മറുപടിയുമായി കാനം
ബിജെപിക്കെതിരായ പോരാട്ടത്തിൽ കോണ്‍ഗ്രസിനെ കൂട്ടാനാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ സ്ഥിതിവെച്ച് കാര്യങ്ങള്‍ വിലയിരുത്തരുതെന്നും ശത്രുവിനെതിരെ വിശാല ഐക്യമുന്നണി വേണമെന്നും കാനം വ്യക്തമാക്കി.
ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ കൂട്ടാനാകില്ലെന്നും ഏച്ചുകെട്ടിയ സഖ്യം ഒരിക്കലും നിലനില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബി.ജെ.പിക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. എന്നാല്‍ അത് കോണ്‍ഗ്രസുമായി ചേര്‍ന്നാകരുത്. വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനും എതിരെ പൊരുതിയ പാരമ്പര്യമൊന്നും ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നും പിണറായി സിപിഐ സംസ്ഥാന സമ്മേളന വേദിയിൽ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി വേദി വിട്ട ശേഷം സംസാരിച്ച കാനം പിണറായിയുടെ പ്രസ്താവനയെ തള്ളുകയായിരുന്നു. ഇന്ത്യയെന്നാല്‍ കേരളം മാത്രമല്ലെന്ന് ഓര്‍ക്കണമെന്നും ഇടതുപക്ഷത്തെ പ്രതീക്ഷയോടെ കാണുന്നവരെ നിരാശപ്പെടുത്തരുതെന്നും കാനം തുറന്നടിച്ചു.
https://www.facebook.com/Malayalivartha