ഭരണം നിലനിർത്തുമെന്ന വിശ്വാസത്തിൽ സിപിഎം; എക്സിറ്റ്പോളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി; ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ
ത്രിപുര തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷയോടെ സിപിഎമ്മും ബിജെപിയും. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സി.പി.എം ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. എന്നാൽ ഭരണത്തുടർച്ചയ്ക്ക് മാറ്റമില്ലെന്ന് സിപിഎമ്മും വ്യക്തമാക്കുന്നു.
പുറത്തു വന്ന എക്സിറ്റ്പോൾ ഫലങ്ങൾ ബിജെപിയ്ക്ക് അനുകൂലമാണെങ്കിലും ത്രിപുരയിലെ പ്രാദേശിക എക്സിറ്റ് പോള്‍ ഫലങ്ങള്‍ സിപിഎമ്മിന് പ്രതീക്ഷ നൽകുന്നു. ബിജെപിയ്ക്ക് എം എൽ എ മാരില്ലാതിരുന്ന സംസ്ഥാനമായിരുന്നു ത്രിപുര. എന്നാൽ കോൺഗ്രസ്സ് എം എൽ എ മാർ കൂട്ടത്തോടെ ബിജെപിയിൽ ചേരുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ്സിന് എം എൽ എ മാരില്ലാത്ത സാഹചര്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപിയുടെ ദേശീയ നേതാക്കളെല്ലാം ബിജെപിയ്ക്ക് വേണ്ടി ത്രിപുരയിൽ പ്രചാരണം നടത്തിയിരുന്നു. കൂടാതെ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി വോട്ടിംഗ് ശതമാനം നന്നേ കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. 2008 ലും 2013 ലും നടന്ന തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിന് മുകളിലായിരുന്നു വോട്ടിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ 74 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha