കൊടി കുത്തരുത് എന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ അത് സി പി ഐക്കും ബാധകം; കൊടി കുത്തുന്നത് അല്ല ആത്മഹത്യയാണ് കുറച്ച് കൊണ്ടുവരേണ്ടത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം
പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊടി കുത്തരുത് എന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ അത് സി പി ഐക്കും ബാധകമാണെന്നും കൊടി കുത്തുന്നത് അല്ല ആത്മഹത്യയാണ് കുറച്ച് കൊണ്ടുവരേണ്ടതെന്നും കാനം പറഞ്ഞു.
പുനലൂരിലെ സുഗതന്‍ എന്ന പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടി പറയുന്നതിനിടെയാണ് എ ഐ വൈ എഫിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. കൊടി ഓരോ പ്രസ്ഥാനത്തിന്റെയും വളരെ വിലപ്പെട്ട സ്വത്താണ്. അത് ഓരോ സ്ഥലത്തും കൊണ്ടു പോയി നാട്ടുന്നത് നല്ലതല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഇതിനെതിരെയാണ് കാനം പ്രതികരണവുമായി എത്തിയത്. നിയമവിരുദ്ധമായി വയല്‍ നികത്തിയതിനാലാണ് എ ഐ വൈ എഫ് സമരം ചെയ്തത്. ആത്മഹത്യാ പ്രേരണാണാക്കുറ്റമുണ്ടെന്ന് കണ്ടെത്തിയാല്‍ പോലീസിന് കേസ് എടുക്കാമെന്നും തങ്ങള്‍ അതിനെ നിയമപരമായി നേരിടുമെന്നും കാനം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha