ദേശീയ തലത്തിൽ കോൺഗ്രസ്സ് ഇനിയും ശക്തി പ്രാപിക്കണമെന്നാണ് ആഗ്രഹം; ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ അത് അനിവാര്യമാണ്; ഞങ്ങളുടെ കാഴ്ചപ്പാടുകളുമായി യോജിക്കുന്ന മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മാണി
ദേശീയതലത്തിൽ കോൺഗ്രസ്സ് ഇനിയും ശക്തി പ്രാപിക്കണമെന്നാണ് ആഗ്രഹമെന്നും ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ അത് അനിവാര്യമാണെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. ഇടത് പക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ കാഴ്ചപ്പാടുകളുമായി യോജിക്കുന്ന മുന്നണിയുമായി സംയോജിച്ചു പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ പാര്‍ട്ടികളുമായി സമദൂര നിലപാടാണ് കേരളാ കോൺഗ്രസ്സിനുള്ളത്. മുന്നണിക്ക് ഞങ്ങള്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രഖ്യാപനങ്ങൾ ഒന്നുമില്ല. കേരളാ കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മേഖലയാണ് ചെങ്ങന്നൂര്‍. തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഉണ്ടാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha