മാണിയെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന വാശി സിപിഎമ്മിന് ഉള്ളതായി കരുതുന്നില്ല; മുന്നണി വിപുലീകരണത്തിൽ സിപിഐക്ക് എതിർപ്പില്ലെന്നും പന്ന്യൻ രവീന്ദ്രൻ
മാണിയെ ഇടത് പ്രവേശനത്തെ സംബന്ധിച്ച സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി പന്ന്യൻ രവീന്ദ്രൻ. മാണിയെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന വാശി സിപിഎമ്മിന് ഉള്ളതായി കരുതുന്നില്ലെന്നും മാണിയുടെ കാര്യത്തിൽ സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണി വിപുലീകരണത്തിന് സിപിഐക്ക് എതിർപ്പില്ല. എന്നാൽ മുന്നണിയിൽ ആരെയെങ്കിലും ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. ഇടത് പക്ഷ സംസ്കാരവുമായി ചേർന്നു നിൽക്കുന്ന പാർട്ടികളെയാണ് മുന്നണിയിൽ ഉൾപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാണിയുടെ ഇടത് പ്രവേശനത്തെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സിപിഐ. എന്നാൽ സിപിഐ നേതാക്കൾക്കെതിരെ അഴിമതി ആരോപണവുമായി കേരളാകോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha