ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: സജി ചെറിയാൻ ഇടത് സ്ഥാനാർത്ഥി
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സജി ചെറിയാനെ തീരുമാനിച്ചു. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തിന് ശേഷമേ ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയുള്ളു. ഇന്നലെ ചെങ്ങന്നൂരിൽ ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ സജി ചെറിയാന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
ചെങ്ങന്നൂർ സ്വദേശിയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ് സജി ചെറിയാൻ, സിറ്റിംഗ് സീറ്റിൽ മികച്ച വിജയം നേടാനാകും എന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. 2016 ൽ പി സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയാണ് കെ.കെ രാമചന്ദ്രൻ ചെങ്ങന്നൂരിൽ വിജയിച്ചത്. ഭരണ നേട്ടത്തിലൂന്നി ഭൂരിപക്ഷം ഉയർത്താമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
എന്നാൽ കഴിഞ്ഞ തവണ നാല്പതിനായിരത്തിലധികം വോട്ടുകൾ നേടിയ ബിജെപി സ്ഥാനാർത്ഥി പി.എസ് ശ്രീധരന്‍ പിള്ളയാണ് ഇത്തവണയും ബിജെപി പാനലിൽ മത്സരിക്കുന്നത്. എം. മുരളി യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ടുകൾ. മികച്ച ത്രികോണ മത്സരത്തിനായിരിക്കും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വഴിയൊരുക്കുന്നത്.
https://www.facebook.com/Malayalivartha