തോൽവി അംഗീകരിക്കുന്നു; ജന വിശ്വാസം നേടി തിരിച്ചുവരുമെന്ന് രാഹുല്‍
ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിശ്വാസം നേടി തിരിച്ചു വരുമെന്നും രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.
വടക്കു കിഴക്ക് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പാര്‍ട്ടിക്കു വേണ്ടി അധ്വാനിച്ച ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നിര്‍വ്യാജമായ നന്ദി പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിലും നാഗാലാന്‍ഡിലും കോണ്‍ഗ്രസിന് സീറ്റ് ഒന്നും നേടാന്‍ സാധിച്ചിരുന്നില്ല. മേഘലയിൽ 21 സീറ്റ് നേടാൻ കോണ്‍ഗ്രസിന് കഴിഞ്ഞെങ്കിലും ചെറിയ പാർട്ടികളെ കൂട്ട് പിടിച്ച് ഭരണത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്‍റെ മൂന്നാം ദിവസമാണ് പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha