ആയിരംവര്‍ഷം കഴിഞ്ഞാലും എം ജി ആറിനെപ്പോലൊരു ഭരണാധികാരി ഉണ്ടാകില്ല. ആ ഒഴിവ് നികത്താനാണ് തന്റെ വരവെന്ന് രജനികാന്ത്
എം ജി ആറിനെ വാനോളം പുകഴ്ത്തി സ്റ്റൈൽ മന്നൻ രജനികാന്ത്. എം ജി ആറിനെപ്പോലെ നല്ല ഭരണം കാഴ്ചവയ്ക്കാന്‍ തനിക്കും കഴിയും എവിടെയെല്ലാം തെറ്റ് നടക്കുന്നുണ്ടെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും അത് പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും രജനീകാന്ത് പറഞ്ഞു. ചെന്നെയിലെ ഡോ. എം ജി ആര്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം ജി ആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപ്രവര്‍ത്തനം അത്ര എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍ എം ജി ആറിനെപ്പോലെ നല്ല ഭരണം കാഴ്ചവയ്ക്കാന്‍ തനിക്ക് കഴിയുമെന്നും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ചെന്നെയിലെ ഡോ. എം ജി ആര്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം ജി ആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം ജി ആര്‍ ഒരു വിപ്ളവകാരിയായിരുന്നു. ആയിരംവര്‍ഷം കഴിഞ്ഞാലും എം ജി ആറിനെപ്പോലൊരു ഭരണാധികാരി ഉണ്ടാകില്ല. ഇയാളാണ് അടുത്ത എം ജി ആര്‍ എന്ന് ആരെക്കുറിച്ചെങ്കിലും ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ക്ക് സുബോധമില്ലെന്നേ പറയാനാകൂ. എം ജി ആറിനെപ്പോലെ സദ്ഭരണം കാഴ്ചവയ്ക്കാന്‍ തനിക്ക് കഴിയുമെന്നാണ് വിശ്വാസമെന്നും സ്റ്റൈല്‍ മന്നന്‍ വ്യക്തമാക്കി.
ഡിസംബറില്‍ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് രജനികാന്ത് പൊതുവേദിയില്‍ പ്രസംഗിക്കുന്നത്. ജയലളിത ജീവിച്ചിരിപ്പില്ല കരുണാനിധി ശാരീരികമായി അവശതയിലാണ് ഈ സാഹചര്യത്തിൽ തമിഴ്നാടിനെ നയിക്കാന്‍ ഒരു നേതാവ് അത്യാവശ്യമാണ്. ആ ഒഴിവ് നികത്താനാണ് തന്റെ വരവെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha