ത്രിപുരയിലെ വിജയത്തിൽ അഹങ്കരിച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധ വേട്ട നടത്താനാണ് ബിജെപി ശ്രമിക്കുന്നത്; ത്രിപുരയിൽ നടക്കുന്ന അക്രമത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധം അറിയിക്കണമെന്നും കോടിയേരി
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച ശേഷം നടത്തുന്ന അക്രമങ്ങളിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധം അറിയിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ത്രിപുര വിഭജനത്തിനു വേണ്ടി പോരാടുന്ന വിഘടനവാദ പ്രസ്ഥാനമായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്ന് ബി.ജെ.പി നേടിയ ഈ വിജയത്തില്‍ അഹങ്കരിച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധ വേട്ട നടത്താനാണ് ആര്‍.എസ്.എസ്സും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ഇരുന്നൂറോളം ആക്രമണങ്ങളാണ് നടത്തിയത്. വീടുകളും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി തകര്‍ക്കപ്പെടുകയാണ്. കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചും പണമൊഴുക്കിയുമാണ് ബിജെപി വിജയം നേടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha