ഒരാള്‍ നീരവ് മോദിയും മറ്റൊരാള്‍ മോദി നീരവും; എല്ലാ കുറ്റവാളികള്‍ക്കും ബിജെപി രക്ഷിക്കുമെന്ന ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കുറ്റവാളികള്‍ക്കും ബിജെപി രക്ഷിക്കുമെന്ന ഉറപ്പുണ്ടെന്നും ഒരാള്‍ നീരവ് മോദിയും മറ്റൊരാള്‍ മോദി നീരവും (നിശ്ശബ്ദനായ മോദി) ആണെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു.
പാര്‍ലമെന്റിന് പുറത്തും ഈ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രതിഷേധം. ബിജെപി രക്ഷാകവചമുണ്ടാകുമെന്ന ഉറപ്പ് എല്ലാ കുറ്റവാളികള്‍ക്കുമുണ്ട്. തെരെഞ്ഞടുപ്പ് സമയത്ത് മാത്രമാണ് പ്രധാനമന്ത്രി അഴിമതിക്കതിരെ ശക്തമായ നടപടിയെടുക്കമെന്ന് പറയുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ നിന്നും കോടികള്‍ തട്ടിച്ച് വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിയെക്കുറിച്ച് ഇതുവരെ ബിജെപി സര്‍ക്കാരിലെ ഉന്നതരാരും പ്രതികരിച്ചിട്ടില്ല. ഇത്രയും വലിയ അഴിമതി നടത്തി രാജ്യം വിടുന്നതിന് നീരവ് മോദിക്കു ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha