ലെനിന്റെ പ്രതിമ നശിപ്പിച്ചു; ഇനി പെരിയാറിന്റെ പ്രതിമ തകർക്കുമെന്ന് ബിജെപി നേതാക്കൾ
ത്രിപുരയിൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപി നടത്തുന്ന അക്രമണത്തിൽ ലെനിന്റെ പ്രതിമ നശിപ്പിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ തമിഴ്നാട്ടിന്റെ സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന പെരിയാറിന്റെ പ്രതിമയും തകർക്കുമെന്ന ഭീഷണിയുമായി ബിജെപി നേതാക്കൾ രംഗത്തെത്തി.
ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ ഉടന്‍ തകര്‍ക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു. യുവമോര്‍ച്ച നേതാവ് എസ് ജെ സൂര്യയും പ്രതിമകള്‍ തകര്‍ക്കാനുള്ള ആഹ്വാനം നല്‍കി. പ്രതിഷേധം ശക്തമായതോടെ നേതാക്കൾ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.
എന്നാൽ ബിജെപി നേതാക്കളുടെ പ്രതികരണത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമായി. ബി.ജെ.പി നേതാവ് എച്ച്. രാജയെ ഗുണ്ടാ ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പെരിയാറിന്റെ പ്രതിമയില്‍ തൊട്ടാല്‍ കൈവെട്ടുമെന്ന് എം.ഡി.എം.കെ നേതാവ് വൈകോയും തുറന്നടിച്ചു.
https://www.facebook.com/Malayalivartha