രാജ്യസഭയിലേക്ക് കന്നഡക്കാർ മതി; രാഹുലിന്റെ നിർദ്ദേശം തള്ളി സിദ്ധരാമയ്യ
കർണാടകയിലെ രാജ്യസഭാ സീറ്റിൽ കന്നഡക്കാർ മത്സരിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നെഹ്റു കുടുംബവുമായി അടുത്ത് നില്‍ക്കുന്ന സാം പിട്രോഡയ്ക്കും എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ധനന്‍ ദ്വിവേദിക്കും കര്‍ണാടകയില്‍ നിന്ന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള രാഹുല്‍ ഗാന്ധിയുടെ നിർദ്ദേശത്തെയാണ് സിദ്ധരാമയ്യ തള്ളിയത്.
അസംബ്ലി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യസഭയിലേക്ക് കര്‍ണാടകക്ക് പുറത്ത് നിന്നുള്ള ആളുകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് തിരിച്ചടിയാകുമെന്ന് സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. മാര്‍ച്ച് 23നാണ് കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് നാല് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഒഴിവുള്ള നാല് സീറ്റുകളില്‍ നിലവിലെ കക്ഷി നിലയനുസരിച്ച് കോണ്‍ഗ്രസിന് രണ്ടു പേരെ നിഷ്പ്രയാസം ജയിപ്പിക്കാം. ഒരു സീറ്റ് ബിജെപിക്കും ലഭിക്കും. നാലമത്തെ സീറ്റില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മിലായിരിക്കും മത്സരം.
നാലാം സീറ്റിലേക്ക് പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താമെന്ന ജെഡിഎസിന്റെ ആവശ്യം നേരത്തെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞിരുന്നു. സാം പിട്രോഡ, ജനാര്‍ദ്ധനന്‍ ദ്വിവേദി എന്നിവരെ കൂടാതെ മീരാ കുമാറും കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്കെത്താനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ കന്നഡക്കാരെയല്ലാതെ പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കാന്‍ സാധിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിദ്ധരാമയ്യ.
https://www.facebook.com/Malayalivartha