ബി.ജെ.പിയുമായുള്ള ടി.ഡി.പിയുടെ ഭാവി സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു
ബി.ജെ.പിയുമായുള്ള ടി.ഡി.പിയുടെ ഭാവി സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു. ബി.ജെ.പിയുമായി സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയുമായുള്ള ഭാവി പ്രവര്‍ത്തനങ്ങളും സഹകരണവും കൂടിയാലോചിക്കുന്നതിനാണ് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയില്ലെന്ന് തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നിന്നതോടെ എന്‍.ഡി.എ സര്‍ക്കാറിനുള്ള പിന്തുണ ടി.ഡി.പി പിന്‍വലിച്ചു. അതേതുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ അശോക് ഗണപതി രാജു. വൈ.എസ് ചൗധരി എന്നിവര്‍ രാജിവെക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിന് പ്രത്യേക പാദവി നികാരിച്ചതിനെ തുടര്‍ന്ന് ടി.ഡി.പിയും ബി.ജെ.പിയും തമ്മില്‍ ഉടലെടുത്ത തർക്കങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയെങ്കിലും കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കുമെന്ന തീരുമാനത്തില്‍ ടി.ഡി.പി ഉറച്ചു നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha