വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ്; ഇടതുമുന്നണി ജെഡിയുമായി സഹകരിക്കും
എം.പി. വീരേന്ദ്രകുമാറിന്റെ ജെഡിയുവിന് രാജ്യസഭാ സീറ്റ് നൽകാൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായി. യുഡിഎഫ് വിട്ടുനില്‍ക്കുന്ന ജെഡിയുമായി ഇടത് മുന്നണി സഹകരിക്കുമെങ്കിലും മുന്നണി പ്രവേശനത്തെ സംബന്ധിച്ച കാര്യത്തിൽ തീരുമാനമായില്ല.
ഇടതുമുന്നണിയുമായി സഹകരിക്കുന്നതു സംബന്ധിച്ച കത്ത് ഇന്ന് വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിയുടെ തീരുമാനം. വീരേന്ദ്രകുമാര്‍ പക്ഷത്തിന് സീറ്റ് നല്‍കുന്നതില്‍ മുന്നണിയിലെ മറ്റു കക്ഷികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എല്‍.ഡി.എഫ് വിട്ടുപോയ വീരേന്ദ്രകുമാര്‍ പക്ഷം തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്ന നിലപാടാണ് എല്‍.ഡി.എഫിനുള്ളത്.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു എന്‍.ഡി.എ മുന്നണിയിലേക്ക് പോയയോടെയാണ് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്. രാജ്യസഭ സീറ്റിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്.അതേസമയം ഇടത് മുന്നണി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് വീരേന്ദ്രകുമാര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha