സുധാകരനും ആര്‍.എസ്.എസും ഇരു മെയ്യാണെങ്കിലും ഒരേ മനസ്സുള്ളവരാണ്; കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ. സുധാരകന്‍ ചെയ്യുന്നതെന്നും പി. ജയരാജന്‍
കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ. സുധാരകന്‍ ചെയ്യുന്നതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സുധാകരനും ആര്‍.എസ്.എസും ഇരു മെയ്യാണെങ്കിലും ഒരേ മനസ്സുള്ളവരാണ്. ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട് അമിത് ഷായുമായി സുധാകരന്‍ കേരളത്തിന് പുറത്ത് ചര്‍ച്ച നടത്തിയിരുന്നുവെന്നും ജയരാജന്‍ ആരോപിച്ചു.
സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ഡവലപ്മെന്റ്സ് ഇന്‍ കേരള എന്നതാണ് അമിത് ഷായുടെ ഓഫീസില്‍ രൂപപ്പെടുത്തിയ പുതിയ പദ്ധതിയുടെ പേര്. ഇതനുസരിച്ചാണ് സുധാകരന്റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുന്നത് . സി.പി.എമ്മിനെ ഫാസിസ്റ്റ് പാര്‍ട്ടിയായി മുദ്രകുത്തിക്കൊണ്ടാണ് സുധാകരന്റെ പ്രസംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സുധാകാരന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇക്കാര്യം മനസിലാകും. എടയന്നൂര്‍ കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടും സി.പി.എമ്മിനെ കൊലപാതക രാഷ്ട്രീയത്തിന്റെ പ്രതീകമായി ചിത്രീകരിച്ചുകൊണ്ട് സുധാകരനും കൂട്ടരും പ്രചാരണം നടത്തിയത് അതിന്റെ തുടര്‍ച്ചയായാണ് സത്യഗ്രഹ പന്തിലില്‍ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ എത്തിയതെന്നും ജയരാജൻ ആരോപിച്ചു.
https://www.facebook.com/Malayalivartha