ജെഡിഎസ് കര്‍ണാടകയില്‍ ബിജെപിക്കൊപ്പമാണ്; പിന്നെ എങ്ങനെയാണ് എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ കഴിയുന്നത്; തല്‍ക്കാലം ജെഡിഎസുമായി ലയനത്തിനില്ലെന്നും എംപി വീരേന്ദ്രകുമാര്‍
ജെഡിഎസുമായി തല്‍ക്കാലം ലയനത്തിനില്ലെന്ന് വ്യക്തമാക്കി എംപി വീരേന്ദ്രകുമാര്‍. ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെഡിയുവിന് നൽകാൻ ഇടത് മുന്നണി തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി വീരേന്ദ്രകുമാര്‍ രംഗത്തെത്തിയത്.
ജെഡിഎസ് കര്‍ണാടകയില്‍ ബിജെപിക്കൊപ്പമാണ്. പിന്നെ എങ്ങനെയാണ് അവര്‍ക്ക് കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ ഉടൻ തീരുമാനിക്കുമെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
എം.പി. വീരേന്ദ്രകുമാറിന്റെ ജെഡിയുവിന് രാജ്യസഭാ സീറ്റ് നൽകാൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായെങ്കിലും മുന്നണി പ്രവേശനത്തെ സംബന്ധിച്ച കാര്യത്തിൽ തീരുമാനമായില്ല. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു എന്‍.ഡി.എ മുന്നണിയിലേക്ക് പോയയോടെയാണ് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്.
https://www.facebook.com/Malayalivartha