എം. പി വീരേന്ദ്രകുമാര്‍ ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ; ഇടത് സ്വതന്ത്രനായി മത്സരിക്കും
ജെഡിയു നേതാവ് എം. പി വീരേന്ദ്ര കുമാര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. മാര്‍ച്ച് 23 നാണ് കേരളത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്.
വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ യോഗം ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീരേന്ദ്രകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇടത് സ്വതന്ത്രനായിട്ടാണ് വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിക്കുന്നത്.
ദേശീയതലത്തില്‍ നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഡിസംബര്‍ 20 ന് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്. തൊട്ടുപിന്നാലെ ജനുവരി 12 ന് അദ്ദേഹവും പാര്‍ട്ടിയും യുഡിഎഫ് വിടുകയും ചെയ്തു. തുടര്‍ന്ന് എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താത്പര്യം വെളിപ്പെടുത്തുകയും ചെയ്തു. ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തത്കാലം മുന്നണിയുമായി സഹകരിപ്പിക്കാനാണ് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്.
https://www.facebook.com/Malayalivartha