കോണ്‍ഗ്രസിന് 50 വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാത്തത് ബിജെപി വെറും നാലുവര്‍ഷം കൊണ്ട് ചെയ്തിട്ടുണ്ട്; 2019 ല്‍ ജയിക്കുമെന്ന സോണിയാ ഗാന്ധിയുടെ ആഗ്രഹം വെറും ദിവാസ്വപ്നം മാത്രമാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന സോണിയ ഗാന്ധിയുടെ ആഗ്രഹം വെറും ദിവാസ്വപ്നമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യാ ടുഡെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് 50 വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാത്തത് ബിജെപി വെറും നാലുവര്‍ഷം കൊണ്ട് ചെയ്തിട്ടുണ്ടെന്നും ജനങ്ങള്‍ ഒരിക്കല്‍ക്കൂടി മോദിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണപക്ഷം അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് പ്രതിപക്ഷം പറയുന്നത് സ്വാഭാവികം മാത്രമാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാവുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ എത്തിക്കഴിഞ്ഞു. കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബിജെപി മികച്ച പ്രകടനം നടത്തുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
ബിജെപി അമ്മയുടെയും മകന്റെയും പാര്‍ട്ടിയല്ല. വാജ്പേയിയുടെയോ, അദ്വാനിയുടെയോ, അമിത് ഷായുടെയോ പാര്‍ട്ടിയല്ല. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ്. നരേന്ദ്ര മോദി ജനാധിപത്യവാദി ആണെന്നും അദ്ദേഹം മറ്റുള്ളവരുടെ അഭിപ്രായങ്ങളും തേടാറുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha