സിപിഎം സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ പ്രവേശിക്കാനാകുന്നില്ല; ത്രിപുര ഉപതെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി സിപിഎം
ത്രിപുരയിലെ ചരിലം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്ന് സിപിഎം. ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന അക്രമം മൂലമാണ് മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് സിപിഎം വക്താവ് ഗൗതം ദാസ് പറഞ്ഞു.
ഇടത് സ്ഥാനാർത്ഥി മണ്ഡലത്തിന് പുറത്തുനില്‍ക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം പോലും അദ്ദേഹത്തിന് മണ്ഡലത്തില്‍ പ്രവേശിക്കാനാവുന്നില്ലെന്നും സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറാനുള്ള തീരുമാനം ബിജാന്‍ ധര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
മണ്ഡലത്തിലാകെ പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം നടന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും ഇത് സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതോടെയാണ് സിപിഎം തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്.
സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാമേന്ദ്ര നാരായണ്‍ ഡെബര്‍മ്മയുടെ മരണത്തെ തുടര്‍ന്നാണ് ചരിലം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. മാര്‍ച്ച് 12നാണ് ചരിലത്ത് വോട്ടെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha