മഹാരാഷ്ട്ര വീഥികൾ ചെങ്കടലായി; സർക്കാരിനെ പ്രതിരോധത്തിലാക്കി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കർഷക റാലി
മഹാരാഷ്ട്ര സർക്കാരിനെ പ്രതിരോധത്തിലാക്കി കർഷക റാലി. നാസിക്കില്‍ നിന്ന് ആരംഭിച്ച കർഷക റാലിയിൽ അരലക്ഷത്തിലധികം കർഷകരാണ് പങ്കെടുക്കുന്നത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് റാലി സംഘടിപ്പിക്കുന്നത്. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് കർഷക റാലിക്ക് നേതൃത്വം നൽകുന്നത്.
കർഷക റാലി മുംബൈയില്‍ എത്തുന്നതിന് മുമ്പ് കാര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മഹാരാഷ്ട്ര നിയമസഭ സ്തംഭിപ്പിക്കുമെന്ന് അഖില ഭാരതീയ കിസാന്‍ സഭ നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ അശോക് ധവളെ പറഞ്ഞു.
ചൊവ്വാഴ്ച്ച നാസിക്കില്‍ നിന്നുമാണ് റാലി ആരംഭിച്ചത്. ഇത് ഞായറാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന് മുമ്പിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം ശരാശരി 35 കിലോമീറ്ററാണ് കര്‍ഷക ജാഥ സഞ്ചരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും റാലിയിൽ കര്‍ഷകരുടെ പങ്കാളിത്തം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നതു കൂടാതെ വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും കർഷകർ ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha