മഹാരാഷ്ട്രയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നു; കിസാന്‍ സഭ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ
മഹാരാഷ്ട്രയിൽ കിസാന്‍ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കര്‍ഷകപ്രക്ഷോഭം ശക്തമാകുന്നു. 35,000 ത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന പടുകൂറ്റന്‍ റാലി മുംബൈ നഗരത്തിലെത്തി. സമരം കൂടുതൽ ശക്തമായതോടെ മഹാരാഷ്ട്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി.
കർഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച നിയമസഭാ മന്ദിരം ഉപരോധിക്കാനാണ് കര്‍ഷകരുടെ നീക്കം.കാര്‍ഷിക കടം എഴുതിത്തള്ളുക, വനഭൂമി കര്‍ഷകര്‍ക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കർഷകർ സമരം നടത്തുന്നത്.
നിലവില്‍ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലൂടെയാണ് കര്‍ഷകര്‍ പ്രക്ഷോഭവുമായി മുന്നോട്ടുനീങ്ങുന്നത്. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള കർഷകർ അഞ്ച് ദിവസംകൊണ്ട് 180 ഓളം കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് മുംബൈയിൽ എത്തിയത്.
https://www.facebook.com/Malayalivartha