ജി.എസ്.ടി ചവറ്റുകുട്ടയിലെറിയണം; നോട്ട് നിരോധനം നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച്ച സംഭവിച്ചെന്നും കമൽഹാസൻ
ജി.എസ്.ടി രാജ്യത്തിന്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചെന്നും ജി.എസ്.ടിയെ ചവറ്റുകുട്ടയിലെറിയണമെന്നും മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. തമിഴ്‍നാട്ടിലെ ഈറോഡ് ജില്ലയിൽ പര്യടനം നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു കമല്‍.
നോട്ട് നിരോധിക്കാനുള്ള തീരുമാനം നല്ലതായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച്ച സംഭവിച്ചുവെന്നും കമൽഹാസൻ വ്യക്തമാക്കി. എഞ്ചിനീയറിങും മെഡിസിനും മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ യുവാക്കൾ കൃഷിയിലേക്ക് തിരിച്ച് വരണമെന്നും ഫലഭൂയിഷ്ഠമായ മണ്ണ് അവരെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യനിരോധനം ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാനാകുന്ന കാര്യമല്ല. ജനങ്ങളെ അതിനെക്കുറിച്ച് മനസിലാക്കിയ ശേഷം മാത്രമെ പൂർണമായും മദ്യ നിരോധനം സാധ്യമാകുകയുള്ളു. അങ്ങനെയല്ലെങ്കിൽ ജനങ്ങൾ ലഹരിക്കായി മറ്റു വഴികൾ തേടുമെന്നും കമൽ ഹാസൻ പറഞ്ഞു.
https://www.facebook.com/Malayalivartha