ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു; ഗോരഖ്പുരിൽ 43 ശതമാനവും ഫുൽപൂരിൽ 37.39 ശതമാനവും പോളിങ്
ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അവസാനിച്ചു. ഗോരഖ്പുരിൽ 43 ശതമാനവും ഫുൽപൂരിൽ 37.39 ശതമാനവും പോളിങ് രേഖപ്പെടുത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ രാജിവച്ച സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
രണ്ടിടങ്ങളിലും കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു തെരഞ്ഞെടുപ്പ്.പൊതു തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമുള്ളപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിലും താഴെയാണ് പോളിങ് ശതമാനം. ബിജെപി, എസ്പി, കോണ്‍ഗ്രസ് പാർട്ടികളുടെ പോരാട്ടമാണ് രണ്ടു സീറ്റുകളിലും നടക്കുന്നത്. മാർച്ച് 14 നാണ് വോട്ടെണ്ണൽ.
https://www.facebook.com/Malayalivartha