ഉപ്പോളം വരില്ല, ഉപ്പിലിട്ടത്; ബിജെപി ഇതുവരെ രാജ്യസഭാ സീറ്റ് കൊടുത്തവരൊക്കെ വിരുന്നുകാരാണ്; ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചു; ബിഡിജെഎസിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ
രാജ്യസഭാ സീറ്റ് വി മുരളീധരന് നൽകാനുള്ള ബിജെപിയുടെ തീരുമാനത്തിൽ പ്രതികരണവുമായി അഡ്വ.എ ജയശങ്കര്‍. ബിജെപി ഇതുവരെ രാജ്യസഭാ സീറ്റ് കൊടുത്തവരൊക്കെ വിരുന്നുകാരാണെന്നും ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചുവെന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
ബിഡിജെഎസ് ആത്മാര്‍ത്ഥമായി പിന്താങ്ങിയാല്‍ പോലും ചെങ്ങന്നൂരില്‍ ബിജെപിക്ക് ജയസാധ്യത കുറവാണ്. തുഷാറിനെ രാജ്യസഭാംഗമാക്കിയാലും വലിയ വ്യത്യാസം ഉണ്ടാവില്ല. വെള്ളാപ്പള്ളി നടേശനാണെങ്കില്‍ മുഖമന്ത്രിയെ പ്രശംസിച്ചുകൊണ്ടേയിരിക്കുന്നു. മിടുക്കനായ സ്ഥാനാര്‍ത്ഥി സജി ചെറിയാനാണെന്ന് സര്‍ട്ടിഫിക്കറ്റും കൊടുത്തു. ഈ സാഹചര്യത്തില്‍ എങ്ങനെ സീറ്റ് കൊടുക്കുമെന്നാണ് ജയശങ്കര്‍ ചോദിക്കുന്നത്.
ബിജെപിയുടെ വഞ്ചനയിൽ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും? എൻഡിഎയിൽ തുടരുമോ അതോ യുഡിഎഫിൽ ചേരുമോ? കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായി ചേർന്ന് സംസ്ഥാനത്ത് നാലാം ചേരി രൂപീകരിക്കുമോ എന്നും ജയശങ്കർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഉപ്പോളം വരില്ല, ഉപ്പിലിട്ടത്.
തുഷാർ വെള്ളാപ്പള്ളിയല്ല വി മുരളീധരനാണ് ബിജെപി രാജ്യസഭാ സീറ്റ് നൽകിയത്.
ബിഡിജെഎസ് ആത്മാർഥമായി പിന്താങ്ങിയാൽ പോലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു ജയസാദ്ധ്യത കുറവാണ്. തുഷാറിനെ രാജ്യസഭാംഗമാക്കിയാലും വലിയ വ്യത്യാസം ഉണ്ടാവില്ല.
വെളളാപ്പളളി നടേശനാണെങ്കിൽ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടേയിരിക്കുന്നു. ചെങ്ങന്നൂരെ മൂന്ന് സ്ഥാനാർഥികളിൽ മിടുക്കൻ സഖാവ് സജി ചെറിയാനാണെന്ന് സർട്ടിഫിക്കറ്റും കൊടുത്തു.
ബിജെപിക്കു മറ്റൊരു വല്ലായ്മ കൂടി ഉണ്ടായിരുന്നു. ഇതുവരെ രാജ്യസഭാ സീറ്റ് കൊടുത്തവരൊക്കെ വിരുന്നുകാരാണ്: രാജീവ് ചന്ദ്രശേഖർ, റിച്ചാർഡ് ഹേ, സുരേഷ് ഗോപി, അൽഫോൻസ് കണ്ണന്താനം. ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചു. അങ്ങനെ മുരളീധരനു നറുക്ക് വീണു.
ബിജെപിയുടെ വഞ്ചനയിൽ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും? എൻഡിഎയിൽ തുടരുമോ അതോ യുഡിഎഫിൽ ചേരുമോ? കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായി ചേർന്ന് സംസ്ഥാനത്ത് നാലാം ചേരി രൂപീകരിക്കുമോ? കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha