ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്നമല്ല; ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്നമാണ്; കർഷക സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി
കാര്‍ഷിക പ്രതിസന്ധികള്‍ പരിഹരിക്കാത്ത ബിജെപി സര്‍ക്കാരിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭ നടത്തുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കർഷക സമരം കൂടുതൽ ശക്തമാകുന്നതിനിടെ സമരത്തിന് പിന്തുണ ഏറുകയാണ്. ഇതോടെ മഹാരാഷ്ട്ര സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതു വിധേനയും സമരം അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് സർക്കാരും എത്തിയിരിക്കുകയാണ്. കോൺഗ്രസിന് പുറമെ എന്‍ സി പി, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, ശിവസേന എന്നിവര്‍ കര്‍ഷര്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു.
കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെ തകര്‍ക്കുമെന്ന് ശിവസേന വ്യക്തമാക്കി. തമിഴ് സൂപ്പര്‍ താരങ്ങളായ പ്രകാശ് രാജും മാധവനും കർഷക സമരത്തിന് പിന്തുണയുമായി എത്തി. അഞ്ചു ദിവസമെടുത്ത് നാസിക്കില്‍നിന്ന് 180ലേറെ കിലോമീറ്റര്‍ നടന്നാണ് ഞായറാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിയത്.
https://www.facebook.com/Malayalivartha