ബിജെപിയിൽ സവര്‍ണാധിപത്യം നിലനില്‍ക്കുന്നു; കേരളത്തിൽ ബിജെപിയ്ക്ക് വളര്‍ച്ച നേടാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി
ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ ബിജെപിയില്‍ സവര്‍ണാധിപത്യം നിലനില്‍ക്കുന്നുവെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ബിജെപിക്ക് വളര്‍ച്ച നേടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണത്തെ പോലെയുള്ള പ്രകടനം നടത്താന്‍ ബിജെപിക്ക് ബിഡിജെഎസിന്റെ സഹായം ആവശ്യമാണ്. സംസ്ഥാനത്തെ ബിജെപി നേതൃത്വം എന്‍ഡിഎയെ നന്നായി കൊണ്ടുനടക്കുന്നില്ലെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബിജെപിയിലെ മുന്‍ അധ്യക്ഷനായ വി.മുരളീധരനു കിട്ടിയ എംപി സ്ഥാനം അര്‍ഹതപ്പെട്ട അംഗീകാരമാണ്. ഇതു വൈകിയെന്ന് അഭിപ്രായമാണ് തനിക്കുള്ളത്. നേരെത്ത ബിജെപിയുമായി കാര്യമായ ബന്ധമില്ലാത്തവര്‍ക്കും പോലും എംപി സ്ഥാനം നല്‍കിയിരുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
https://www.facebook.com/Malayalivartha