കേരളത്തിലെ എന്‍ഡിഎയെ തകര്‍ക്കാന്‍ തൽപ്പര കക്ഷികൾ ശ്രമിക്കുന്നു; ഇല്ലാത്ത കഥകൾ പടച്ചു വിട്ട് തമ്മിൽ തെറ്റിക്കാനാണ് യുഡിഎഫും ഉമ്മൻചാണ്ടിയും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫും ഉമ്മൻചാണ്ടിയും എന്‍ഡിഎയെ തകര്‍ക്കാൻ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രന്. ചെങ്ങന്നൂരിൽ എൻ.ഡി.എ വിജയിച്ചാൽ കോൺഗ്രസിന് ത്രിപുരയിലെ ഗതിവരുമെന്ന് അവർക്കറിയാമെന്നും അതിനാൽ എങ്ങനെയെങ്കിലും ബി.ഡി.ജെ.എസിനേയും ബി. ജെ. പിയേയും തമ്മിൽ തെറ്റിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ബി. ജെ. പി- ബി. ഡി. ജെ. എസ് ഐക്യം കാലഘട്ടത്തിൻറെ അനിവാര്യതയാണ്. അതിനെ തകർക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് ഉമ്മൻചാണ്ടിക്കു നല്ല ബോധ്യമുണ്ട്. കോട്ടയം വാർത്ത കോഴിക്കോടുനിന്ന് കൊടുപ്പിച്ചാൽ ആർക്കും മനസ്സിലാവില്ലെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലെ എൻ. ഡി. എ മുന്നണിയിൽ വിള്ളലുണ്ടാക്കാനാവുമോ എന്ന പരിശ്രമത്തിലാണ് തൽപ്പര കക്ഷികൾ. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം കൂടി പുറത്തു വന്നതോടുകൂടി ഈ നീക്കം കൂടുതൽ ശക്തമായിരിക്കുകയാണ്. ബി. ജെ. പിയുടെ വിജയസാധ്യത മുന്നിൽ കണ്ട് നടത്തുന്ന ഈ നീക്കത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ഉമ്മൻചാണ്ടിയും യു. ഡി. എഫുമാണ്. ഉമ്മൻചാണ്ടിയുടെ ജീവാത്മാവും പരമാത്മാവുമായ ഒരു മലയാളം ചാനലാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്. അവർ മനപ്പൂർവം ഇല്ലാത്ത കഥകൾ പടച്ചുവിടുകയാണ്. ഈ അടുത്ത കാലത്ത് പൊടുന്നനെ അവർ ഒരു കഥ പടച്ചുവിട്ടു. പിന്നീട് അതിൻറെ പേരിൽ ഉപകഥകളും നിറം പിടിപ്പിച്ച നുണകളും പ്രചരിപ്പിച്ചു. എങ്ങനെയെങ്കിലും ബി. ഡി. ജെ. എസ്സിനേയും ബി. ജെ. പിയേയും തമ്മിൽ തെററിക്കണം. ചെങ്ങന്നൂരിൽ എൻ. ഡി. എ വിജയിച്ചാൽ കോൺഗ്രസ്സിന് ത്രിപുരയിലെ ഗതിവരുമെന്ന് അവർക്കറിയാം. ബി. ജെ. പി ബി. ഡി. ജെ. എസ് ഐക്യം കാലഘട്ടത്തിൻറെ അനിവാര്യതയാണ്. അതിനെ തകർക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് ഉമ്മൻചാണ്ടിക്കു നല്ല ബോധ്യമുണ്ട്. കോട്ടയം വാർത്ത കോഴിക്കോടുനിന്ന് കൊടുപ്പിച്ചാൽ ആർക്കും മനസ്സിലാവില്ലെന്ന് കരുതരുത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചാടിക്കേറി നവമാധ്യമങ്ങളിൽ വികാരപ്രകടനം നടത്തുന്നവർ ഓർക്കുക ഇക്കൂട്ടരുടെ കെണിയിലാണ് നിങ്ങൾ വീഴുന്നതെന്ന്.
https://www.facebook.com/Malayalivartha