ബിഡിജെഎസ് എൻഡിഎ വിട്ടു പോകില്ല; പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കും; ഇന്നത്തെ സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ എന്‍ഡിഎ അനിവാര്യമാണെന്നും കുമ്മനം
ബിഡിജെഎസ് എൻഡിഎ വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസ് മുന്നണി വിട്ടു പോകില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസം. അവരുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ എന്‍ഡിഎ അനിവാര്യമാണ്. അതിനാല്‍ തന്നെ ബിഡിജെഎസ് സഖ്യം വിട്ടു പോകില്ല. കേരളത്തില്‍ എന്‍ഡിഎയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ബിഡിജെഎസ് വഹിച്ചിട്ടുള്ളത്. ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം കിട്ടേണ്ടത് ഈ നാട്ടിലെ ഓരോരുത്തരുടേയും അവകാശമാണെന്നും എന്നാല്‍ ഇത് ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം കേരളത്തില്‍ നടക്കുന്നുണ്ട്. ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഓരോ ബിജെപി പ്രവര്‍ത്തകന്‍റെയും കടമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha