ദക്ഷിണേന്ത്യക്കാരുടെ നികുതിപ്പണം ദക്ഷിണേന്ത്യയിൽ തന്നെ ഉപയോഗിക്കു; ഇന്ത്യയില്‍ കേന്ദ്രത്തിന്റെ പണം , സംസ്ഥാനങ്ങളുടെ പണം എന്നൊന്നില്ല; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ചന്ദ്രബാബുനായിഡു
കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ ദക്ഷിണേന്ത്യക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് ഉത്തരേന്ത്യക്കാരെ വികസിപ്പിക്കുകയാണ്. ഇന്ത്യയില്‍ കേന്ദ്രത്തിന്റെ പണം , സംസ്ഥാനങ്ങളുടെ പണം എന്നൊന്നില്ല. എല്ലാ പണവും ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി ചിലവഴിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പറഞ്ഞ പല കാര്യങ്ങളും പിന്നീട് അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വ്യവസായനികുതിയുടെ ഇന്‍സെന്റീവുകളും,ജിഎസ്ടി റീഫണ്ടുകളും ലഭിക്കുന്നുണ്ട്. പക്ഷെ ആന്ധ്രയ്ക്ക് ഇതൊന്നും ലഭിക്കുന്നില്ല. എന്തിനാണ് ഈ വിവേചനം കാണിക്കുന്നതെന്നും ആന്ധ്രാപ്രദേശ് ഇന്ത്യയുടെ ഭാഗമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ചന്ദ്രബാബുനായിഡു രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരിൽ എൻ ഡി എ ക്കുള്ള പിന്തുണ പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ സമവായ ശ്രമങ്ങളുടെ ഭാഗമായി ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ആന്ധ്രായ്ക്ക് കൂടുതൽ തുക അനുവദിച്ചിരുന്നെങ്കിലും സംസ്ഥാനനത്തിന് പ്രത്യേക പദവി നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha