രാജ്യസഭാ തെരഞ്ഞെടുപ്പ്: വി.മുരളീധരന്റെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്; പത്രിക തള്ളാൻ സാധ്യത
രാജ്യസഭാ സീറ്റിലേക്കു മത്സരിക്കാന്‍ ബിജെപി നേതാവ് വി.മുരളീധരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്. സത്യവാങ്മൂലത്തില്‍ ആദായ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്താത്തതാണ് തിരിച്ചടിയായത്. മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന വി.മുരളീധരന്‍ കഴിഞ്ഞ ദിവസമാണ് പത്രിക സമർപ്പിച്ചത്.
2016ല്‍ കഴക്കൂട്ടത്തുനിന്നു നിയമസഭയിലേക്കു മത്സരിക്കുമ്പോൾ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായനികുതി അടച്ചതായാണ് മുരളീധരന്‍ രേഖപ്പെടുത്തിയത്. 2004-2005 സാമ്പത്തിക വര്‍ഷത്തില്‍ 3,97,558 രൂപ ആദായ നികുതി അടച്ചെന്നായിരുന്നു സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തല്‍. ഇതിനു വിപരീതമായാണ് ഇപ്പോള്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.
ഒന്നരവര്‍ഷം മുമ്പ് നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ബോധപൂര്‍വം മറച്ച് വെച്ച് നല്‍കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ പത്രിക തള്ളാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha