ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം അന്ത്യത്തിന്റെ തുടക്കം; മായാവതിയെയും അഖിലേഷ് യാദവിനെയും അഭിനന്ദിച്ച് മമതാ ബാനർജി
ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയിൽ സന്തോഷം പങ്ക് വെച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഗോരഖ്പുരിലെയും ഫൂല്‍പുരിലെയും തെരഞ്ഞെടുപ്പിൽ ബിഎസ്പി - എസ് പി സഖ്യം നടത്തിയ മുന്നേറ്റത്തിൽ മായാവതിയെയും അഖിലേഷ് യാദവിനെയും അഭിനന്ദിക്കുന്നുവെന്ന് മമതാ ബാനര്‍ജി ട്വിറ്ററിൽ കുറിച്ചു.
ഉപതെരഞ്ഞെടുപ്പ് ഫലം അന്ത്യത്തിന്റെ തുടക്കമാണെന്നും മമതാ അഭിപ്രായപ്പെട്ടു. ബിജെപിയുടെ പേര് പരാമർശിക്കാതെയായിരുന്നു മമതയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നില്ലെങ്കിലും രണ്ട് മണ്ഡലങ്ങളിലും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളുടെ ലീഡ് നില 25000 കടന്നു.
യുപിയിലെ കനത്ത തിരിച്ചടി ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിന് പിന്നാലെ ബീഹാറിലെ അരാറിയ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ബിജെപി തിരിച്ചടി നേരിട്ടു. 23000 വോട്ടുകൾക്ക് ആർജെഡി സ്ഥാനാർത്ഥിയാണ് ബീഹാറിൽ മുന്നിട്ട് നിൽക്കുന്നത്.
https://www.facebook.com/Malayalivartha