ഗുജറാത്ത് നിയമസഭയില്‍ കയ്യാങ്കളി; ബി.ജെ.പി അംഗത്തെ കയ്യേറ്റം ചെയ്ത കോൺഗ്രസ് എംഎൽഎയെ പുറത്താക്കി
ഗുജറാത്ത് നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ബി.ജെ.പി എംഎൽഎ ജഗദീഷ് പഞ്ചലിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ് എംഎൽഎ പ്രതാപ് ദുഹതിനെ സസ്‌പെന്റ് ചെയ്തു. ആശാറാം ബാപ്പു കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഡികെ ത്രിവേദി കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
ചോദ്യോത്തര വേളയ്ക്കു ശേഷം സംസാരിക്കാനെഴുന്നേറ്റ കോണ്‍ഗ്രസ് അംഗം വിക്രം മാഡത്തെ സ്പീക്കര്‍ രാജേന്ദ്ര ത്രിദേവി തടഞ്ഞു. തനിക്ക് സംസാരിക്കണമെന്ന് വിക്രം നിര്‍ബന്ധം പിടിച്ചു. ഈ സമയം വിക്രമിന് പിന്തുണയുമായി കോണ്‍ഗ്രസിലെ അമരീഷ് ദേറും രംഗത്തെത്തി. ഈ ആവശ്യം സ്പീക്കര്‍ നിഷേധിച്ചതോടെ ഇരുവരും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.
ഇതോടെ ഇരുവരേയും ഇന്നത്തേക്ക് സസ്പെന്റു ചെയ്ത സ്പീക്കര്‍ അവരെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഈ സമയമാണ് കോണ്‍ഗ്രസിലെ പ്രതാപ് ദുഹത് ബി.ജെ.പി അംഗത്തെ മൈക്ക് ഊരി അടിച്ചത്. പ്രതാപിനെ ഈ സമ്മേളന കാലത്തേക്ക് സസ്പെന്റു ചെയ്ത സ്പീക്കര്‍ പത്തു മിനിറ്റിനു ശേഷം നടപടികള്‍ പുനരാരംഭിച്ചു.
https://www.facebook.com/Malayalivartha