Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ


തൃശൂർ പൂരം കലക്കിയത് ബി.ജെ.പിയെ ജയിപ്പിക്കാൻ പിണറായി നടത്തിയ കരുനീക്കം...സി.പി.ഐ നേതാക്കളുടെ പ്രസ്താവനക്ക് പിന്നിൽ എം.വി. ഗോവിന്ദനെന്ന് പിണറായി സംശയിക്കാൻ ഒരു ന്യായമുണ്ട്...


വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...


മാലിദ്വീപ് കടക്കെണിയിൽ... അടിയന്തര ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ...രണ്ടാം തവണയാണ് ഇന്ത്യ ഇത്തരത്തിൽ മാലദ്വീപിന് സഹായം വാഗ്ദാനം ചെയ്യുന്നത്...


അര്‍ജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു....

സൗദിയില്‍ സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി

25 JUNE 2019 03:10 PM IST
മലയാളി വാര്‍ത്ത


സൗദിയില്‍ സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി..

സൗദിയില്‍ സ്വദേശികള്‍ക്കുള്ള നിരവധി ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ലഭ്യമാക്കുന്ന പ്രീമിയം ഇഖാമയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. ഓണ്‍ലൈനില്‍ മൂന്ന് ഘട്ടങ്ങളായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആജീവനാന്ത കാലാവധിയുള്ളതും ഓരോ വര്‍ഷവും പുതുക്കേണ്ടതും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പ്രീമിയം ഇഖാമ അനുവദിക്കുന്നത്.

വർഷാവർഷം പുതുക്കുന്ന ഇഖാമയ്ക്കു എട്ട് ലക്ഷം റിയാലാണ് ഫീസ്. പിന്നീട് ഓരോ വർഷത്തേക്കും ഒരു ലക്ഷവും. ഒമ്പത് ആനുകൂല്യങ്ങളാണ് ഇങ്ങനെ താമസരേഖ കൈവശപ്പെടുത്തുന്നവർക്ക് ലഭിക്കുക.

രാജ്യത്ത് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സൗദി കിരീടാവകാശി പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ് പ്രീമിയം ഇഖാമ. വന്‍കിട സംരംഭകര്‍ക്ക് പുറമെ ഇടത്തരം സംരംങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം. വലിയ വരുമാനക്കാര്‍ക്കും പദ്ധതി ഗുണം ചെയ്യും. അപേക്ഷകള്‍ സ്വീകരിക്കുന്നതിനും തുടര്‍നടപടികള്‍ക്കുമായി പ്രീമിയം റസിഡന്‍സി സെന്റര്‍ ആരംഭിച്ചു. സാമ്പത്തിക വികസന കാര്യ കൗൺസിലുമായി സഹകരിച്ച് ഭരണപരമായും സാമ്പത്തികമായും സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമാണ് പ്രീമിയം റെസിഡൻസി സെന്റർ.

https://saprc.gov.sa എന്ന വെബ്‍സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. സൈറ്റിൽ ലോഗിൻ ചെയ്ത് 'റജിസ്റ്റർ നൗ' ക്ലിക്ക് ചെയ്‌താൽ മൂന്ന് ഘട്ടം വഴി നടപടികൾ പൂർത്തിയാക്കാം.

21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ നല്‍കാം. ആരോഗ്യ, സാമ്പത്തിക റിപ്പോര്‍ട്ടും സൗദിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലെന്ന റിപ്പോര്‍ട്ടും വേണം. രാജ്യത്തിനകത്ത് നിന്ന് അപേക്ഷ നല്‍കുന്നവര്‍ ഇപ്പോഴത്തെ ഇഖാമ വിവരങ്ങള്‍ കൂടി നല്‍കണം. രേഖകളെല്ലാം വെബ്‍സൈറ്റില്‍ അപ്‍ലോഡ് ചെയ്ത് നല്‍കാനാവും. ആജീവനാനന്ത കാലാവധിയുള്ള പ്രീമിയം ഇഖാമയ്ക്ക് എട്ട് ലക്ഷം റിയാലാണ് ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്ന തരത്തിലുള്ളതാണെങ്കില്‍ ഒരു ലക്ഷം റിയാല്‍ നല്‍കണം. വെബ്‍സൈറ്റില്‍ വിവരങ്ങളും രേഖകളും നല്‍കി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ അര്‍ഹനാണെങ്കില്‍ അക്കാര്യം ഇമെയില്‍ വഴി അറിയിക്കും. ഇതിന് ശേഷം ഫീസ് അടച്ചാല്‍ മതിയാവും. ഫീസ് അടച്ചാല്‍ ഒരു മാസത്തിനകം ഇഖാമ ലഭിക്കും.

സൗദിയില്‍ സ്‍പോണ്‍സര്‍ ആവശ്യമില്ലെന്നതിന് പുറമെ ബന്ധുക്കള്‍ക്ക് സൗജന്യമായി സന്ദര്‍ശക വിസകള്‍, വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അവകാശം, രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉമസ്ഥാവകാശം, മക്കയിലെയും മദീനയിലെയും റിയല്‍ എസ്റ്റേറ്റ് ഉപയോഗം, സ്വകാര്യ വാഹനങ്ങള്‍ സ്വന്തമാക്കാം, രാജ്യത്ത് നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകാനും തിരിച്ചുവരാനുമുള്ള സ്വാതന്ത്ര്യം, വിമാനത്താവളങ്ങളിലെ സ്വദേശികളുടെ സൗകര്യങ്ങള്‍ തുടങ്ങിയവയൊക്കെ പ്രീമിയം ഇഖാമ സ്വന്തമാക്കുന്നവര്‍ക്ക് ലഭിക്കും.

കാലാവധി തീരാത്ത പാസ്പോർട്ട് ഉണ്ടായിരിക്കുക, അപേക്ഷകന് 21 തികയുക, ക്രിമിനൽ കേസുകളില്ലെന്ന് തെളിയിക്കുന്ന രേഖ, ആരോഗ്യ സാമ്പത്തിക വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട്, അപേക്ഷകന് സൗദിക്കകത്ത് ആണെങ്കിൽ നിലവിൽ നിയമവിധേയമായി സൗദി താമസ രേഖയുള്ളവരായിരിക്കുക എന്നിവയാണ് അപേക്ഷകനുള്ള നിബന്ധനകൾ.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പ്രീമിയം ഇഖാമ. .പ്രീമിയം ഇഖാമയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷൻ 2030ന്റെ ഭാഗമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നാണ് പ്രീമിയം ഇഖാമ. ഇതുവഴി വൻ നിക്ഷേപ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KANNUR ഒരു രക്ഷയില്ല...  (10 minutes ago)

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്...  (11 minutes ago)

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ  (15 minutes ago)

ISRAEL കണ്ടുപിടിക്കുക ദുഷ്കരം  (17 minutes ago)

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു....എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം  (31 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകവേ സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു...  (48 minutes ago)

PINARAYI VIJAYAN ശശിയുടെ അദ്യശ്യകരങ്ങൾ  (55 minutes ago)

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം  (1 hour ago)

കര്‍ണാടകയില്‍ ഹൃദയാഘാതം മൂലം പതിനൊന്നുകാരന്‍ മരിച്ചു  (1 hour ago)

ISRAEL 7 മില്യൺ ഡോളർ വിലയിട്ട തല  (1 hour ago)

PM MODI അടിയന്തര ധനസഹായം നൽകി ഇന്ത്യ;  (1 hour ago)

അര്‍ജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു....  (1 hour ago)

വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..  (1 hour ago)

ലെബനന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്..തിരച്ചിൽ തുടരുന്നു  (1 hour ago)

Malayali Vartha Recommends